Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Council

Ernakulam

പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ക്കു​ന്നവർക്ക് കൈ​ത്താ​ങ്ങാ​യി ന​ഗ​ര​സ​ഭ

മൂ​വാ​റ്റു​പു​ഴ: ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. ഉ​യ​രെ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​ദാ​ന​വും ആ​ദ​ര​വും മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന ഓ​രോ കു​ട്ടി​യു​ടെ​യും വി​ജ​യ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​യ​രെ മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ആ​ദ​രി​ച്ചു. ബ​ഡ്‌​സ് സ്‌​കൂ​ളി​ന് ഇ​ന്ദി​രാ സ്പ​ര്‍​ശം എ​ന്ന ഔ​ദ്യോ​ഗി​ക നാ​മ​വും ന​ല്‍​കി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ള്‍ സ​ലാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

District News

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ :വി​​ക​​സ​​ന, മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി​​: ഇ​​ന്നു​​ വീ​​ണ്ടും വോ​​ട്ടെ​​ടു​​പ്പ്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ വി​​ക​​സ​​ന, പൊ​​തു​​മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളി​​ല്‍ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം തി​​ക​​യ്ക്കാ​​ന്‍ വോ​​ട്ടെ​​ടു​​പ്പ് ഇ​​ന്നും തു​​ട​​രും.


വി​​ക​​സ​​നം, ക്ഷേ​​മം, ആ​​രോ​​ഗ്യ ക​​മ്മി​​റ്റി​​ക​​ളി​​ല്‍ യു​​ഡി​​എ​​ഫി​​ന് മൂ​​ന്നു വീ​​തം അം​​ഗ​​ങ്ങ​​ളെ ല​​ഭി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ല്‍ യു​​ഡി​​എ​​ഫി​​നും എ​​ല്‍​ഡി​​എ​​ഫി​​നും ബി​​ജെ​​പി​​ക്കും ര​​ണ്ട് അം​​ഗ​​ങ്ങ​​ള്‍ വീ​​ത​​മു​​ണ്ട്. ബി​​ജെ​​പി അ​​ഗം ശാ​​ന്തി മു​​ര​​ളി, എ​​ല്‍​ഡി​​എ​​ഫ് അം​​ഗം ബി​​നു സി. ​​എ​​ന്നി​​വ​​രാ​​ണ് ഇ​​നി ര​​ണ്ട് ക​​മ്മി​​റ്റി​​ക​​ളി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടാ​​നു​​ള്ള അം​ഗ​​ങ്ങ​​ള്‍.

37 അം​​ഗ ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ലി​​ലെ ആ​​റ് ക​​മ്മി​​റ്റി​​ക​​ളി​​ല്‍ ആ​​റ് അം​​ഗ​​ങ്ങ​​ളെ വീ​​ത​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത്. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എ​​ല്ലാ ക​​മ്മി​​റ്റി​​യി​​ലെയും അം​​ഗ​​മാ​​യി​​രി​​ക്കും. വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട കൗ​​ണ്‍​സി​​ല​​ര്‍​മാ​​ർ ഇ​വ​രാ​ണ്:


ധ​​ന​​കാ​​ര്യ​​ം

വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ നെ​​ജി​​യ നൗ​​ഷാ​​ദാ​​ണ് ഈ ​​ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍. എ​​ല്‍​സ​​മ്മ ജോ​​ബ് (​സ്വ​​ത​​ന്ത്ര), പി.​​എ.​​ന​​സീ​​ര്‍ (​എ​​ല്‍​ഡി​​എ​​ഫ്), സ​​തീ​​ഷ്‌​​കു​​മാ​​ര്‍ (​ബി​​ജെ​​പി), ഗാ​​യ​​ത്രി നാ​​യ​​ര്‍ (​ബി​​ജെ​​പി).

പൊ​​തു​​മ​​രാ​​മ​​ത്ത്


അം​​ബി​​ക വി​​ജ​​യ​​ന്‍ (​യു​​ഡി​​എ​​ഫ്), ഷൈ​​നി ഷാ​​ജി (​യു​​ഡി​​എ​​ഫ്), രേ​​ഖ ശി​​വ​​കു​​മാ​​ര്‍ (​എ​​ല്‍​ഡി​​എ​​ഫ്), സ​​ന്ധ്യ മ​​നോ​​ജ് (​സ്വ​​ത​​ന്ത്ര), ചാ​​ള്‍​സ് പാ​​ലാ​​ത്ര (​സ്വ​​ത​​ന്ത്ര​​ന്‍).

വി​​ക​​സ​​നം

ആ​​ര്യ​​മോ​​ള്‍ ശ്യാം (​​യു​​ഡി​​എ​​ഫ്), എ.​​പി.​​സി​​യാ​​ദ് (​യു​​ഡി​​എ​​ഫ്), ജി​​നി​​മോ​​ള്‍ ഷാ​​ജി (​യു​​ഡി​​എ​​ഫ്), പ്ര​​സ​​ന്ന​​കു​​മാ​​രി (​ബി​​ജെ​​പി), ടി. ​മോ​​ഹ​​ന്‍ (​എ​​ല്‍​ഡി​​എ​​ഫ്), ബീ​​ന ജോ​​ബി (​സ്വ​​ത​​ന്ത്ര).

ക്ഷേ​​മ​​കാ​​ര്യം

ശ​​ക്തി റ​​ജി (​യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര), ഷെ​​മി ബ​​ഷീ​​ര്‍ (​യു​​ഡി​​എ​​ഫ്), ശോ​​ഭ​​ന വി​​ശ്വം​​ഭ​​ര​​ന്‍ (​യു​​ഡി​​എ​​ഫ്), സ്മി​​ത സു​​നി​​ല്‍ (​എ​​ല്‍​ഡി​​എ​​ഫ്), ബീ​​ന സ​​ലിം (​എ​​ല്‍​ഡി​​എ​​ഫ്), പ്ര​​സീ​​ത​​കു​​മാ​​രി (​ബി​​ജെ​​പി).

ആ​​രോ​​ഗ്യം


സ​​ബീ​​ന നി​​ഷാ​​ദ് (​യു​​ഡി​​എ​​ഫ്), മാ​​ര്‍​ട്ടി​​ന്‍ സ്‌​​ക​​റി​​യ (​യു​​ഡി​​എ​​ഫ്), കു​​ഞ്ഞു​​മോ​​ന്‍ പു​​ളി​​മൂ​​ട്ടി​​ല്‍ (​യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​ന്‍), അ​​ജി​​ത സ​​ലാം (​എ​​ല്‍​ഡി​​എ​​ഫ്), കെ.​​വി.​​അ​​ജീ​​ഷ് (​ബി​​ജെ​​പി), അ​​ന്ന​​മ്മ രാ​​ജു ചാ​​ക്കോ (​സ്വ​​ത​​ന്ത്ര).

വി​​ദ്യാ​​ഭ്യാ​​സം


എം.​​എ​​സ്.​​അ​​ക്ഷ​​യ (​യു​​ഡി​​എ​​ഫ്), സ​​ന്തോ​​ഷ് ആ​​ന്‍റ​ണി (​യു​​ഡി​​എ​​ഫ്), ടി.​​പി.​​അ​​ജി​​കു​​മാ​​ര്‍ (​എ​​ല്‍​ഡി​​എ​​ഫ്), സ്മി​​ത സു​​രേ​​ഷ് (​എ​​ല്‍​ഡി​​എ​​ഫ്), എ​​ന്‍.​​പി.​ കൃ​​ഷ്ണ​​കു​​മാ​​ര്‍ (​ബി​​ജെ​​പി), വി.​​കെ.​​സ​​ത്യ​​ന്‍ (​ബി​​ജെ​​പി). ഈ​​സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ല്‍ മൂ​​ന്നു മു​​ന്ന​​ണി​​ക​​ള്‍​ക്കും ഈ​​ര​​ണ്ട് അം​​ഗ​​ങ്ങ​​ള്‍​വീ​​ത​​മാ​​ണു​​ള്ള​​ത്. ഈ ​​ക​​മ്മി​​റ്റി​​യി​​ലെ ചെ​​യ​​ര്‍​മാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ശ്ര​​ദ്ധേ​​യ​​മാ​​കും.

Latest News

Corehub Up